പാലാ നഗരസഭയിലെത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി ഫ്രണ്ട് ഓഫീസില്‍ 20 ലീറ്റര്‍ വെള്ളം ശേഷിയുളള വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ഉദ്യോഗസ്ഥരും നഗരസഭയില്‍ പലവിധ ആവശ്യങ്ങള്‍ക്കായും എത്തുന്ന പൊതുജനങ്ങള്‍ക്കും ദിവസേന വെള്ളം, വാങ്ങി ഉപയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്. ആവശ്യമനുസരിച്ച് ചൂടുവെള്ളമോ, തണുത്ത വെള്ളമോ ലഭിക്കുന്ന വാട്ടര്‍ പ്യൂരിഫയര്‍ വിത്ത് ഡിസ്‌പെന്‍സര്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. കൗണ്‍സിലര്‍മാരായ ഷാജു തുരുത്തന്‍, സാവിയോ കാവുകാട്ട് , ആര്‍ സന്ധ്യാ , സിജി പ്രസാദ്, മായാ പ്രദീപ്, സതി ശശികുമാര്‍ , ജോസ് ചീരാംകുഴി , സെക്രട്ടറി ജൂഹി മരിയ ടോം, അസി.എക്‌സി. എന്‍ജിനിയര്‍ സിയാദ് , സൂപ്രണ്ട് ഗിത . മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments