ആം ആദ്മി പാര്‍ട്ടി പാലാ സപ്ലൈക്കോയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സപ്ലൈക്കോ ഔട്ട്‌ലറ്റുകളിലും ,മാവേലി സ്റ്റോറുകളിലും സബ്‌സിഡി സാധനങ്ങള്‍ പൂര്‍ണ്ണമായ് നിറുത്തിയ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയാണ് ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണ്ണ സമരം നിയോജക പ്രസിഡണ്ട് ജേക്കബു തോപ്പില്‍ ഉദ്ഘാടനം ചെയ്തു. സാധാരണകാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിരുന്ന സ്ഥാപനങ്ങള്‍, ഉദ്ദേൃാഗസ്ഥമാരുടെ കാര്യക്ഷമത ഇല്ലായ്മയും ,അഴിമതിയും മൂലം സാധാരണക്കാര്‍ക്ക് പ്രയോജനം ഇല്ലാതായിരിക്കുകയാണെന്ന് ആം ആദ്മി ആരോപിച്ചു. നഷ്ടം മറച്ചു വച്ചു കൊണ്ടു സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ദ്ധിപ്പിക്കുവാനും ,നിറുത്തിലാക്കുവാനും സര്‍ക്കാര്‍ എടുക്കുന്ന നടപടി സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളെ സഹായിക്കലാണ്. ബജറ്റില്‍ വിലക്കയറ്റം തടഞ്ഞു നിറുത്തൂവാന്‍ ,സബ്‌സിഡിയ്ക്കു വേണ്ടി ഒരു രുപ പോലും മാറ്റി വയ്ക്കാത്ത സര്‍ക്കാര്‍ നടപടി സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്നും നേതാക്കള്‍ പറഞ്ഞു. വിലക്കയറ്റം തടയുക ,സബ്‌സിഡി സാധനങ്ങളുടെ വിതരണം പുനസ്ഥാപിക്കുക തൂടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണയില്‍ ജില്ല കമ്മറ്റി മെമ്പര്‍ ജോയി കളരിക്കല്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,ജില്ല വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട് , ഫാത്തിമ തെക്കാത് ,ജോണി ഇലവനാല്‍ ,ജയേഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments