അകലക്കുന്നം പഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം അവതരിപ്പിച്ചു. 14,57,39,265 രൂപ വരവും, 13,95,98,300 രൂപ ചിലവും 61,40,965 രൂപ നീക്കി ബാക്കിയുമുള്ള ബജറ്റ് ശുചിത്വ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നു. ബജറ്റ് അവതരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത്് ഹാളില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി മിനി ബാബു, ഹെഡ്ക്ലര്‍ക്ക് മാര്‍ട്ടിന്‍ ജോസ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് തോമസ്്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു, മുന്‍പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, മുന്‍ വൈസ് പ്രസിഡന്റ് രാജശേഖരന്‍ നായര്‍, മുന്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടെസി രാജു, മെമ്പര്‍മാരായ മാത്തുക്കുട്ടി ആന്റണി, ഷാന്റി ബാബു, ജോര്‍ജ്ജ് തോമസ് തുടങ്ങിവര്‍ സംസാരിച്ചു.
0 Comments