Breaking...

9/recent/ticker-posts

Header Ads Widget

എ.കെ.സി.എച്ച്.എം.എസിന്റെ ആഭിമുഖ്യത്തില്‍ ദേശതാലപ്പൊലി സമര്‍പ്പണം വെള്ളിയാഴ്ച



അയ്യന്‍കാളി കേന്ദ്രീയ ചേരമര്‍ ഹിന്ദു മഹാസഭ (എ.കെ.സി.എച്ച്.എം.എസ്. )കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ദേശതാലപ്പൊലി സമര്‍പ്പണം വെള്ളിയാഴ്ച  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ  സമ്മേളനത്തില്‍ അറിയിച്ചു. ആറാം ഉത്സവ ദിനത്തില്‍ വൈകുന്നേരം നാലിന് മാടപ്പാട് ശ്രീ പാര്‍വതീശ്വരന്‍ പതിയില്‍ നിന്നും നേദ്യ വഴിപാടുകളുമായി  താലം  പുറപ്പെട്ട് താലപ്പൊലി സമര്‍പ്പണ സദസ് ആയ കോണിക്കല്‍ പടി ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എ.കെ.സി.എച്ച്.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് ദേശ താലപ്പൊലി ഘോഷയാത്ര, ആരംഭിക്കും. താളമേളങ്ങളുടെയും പ്രാചീന കലാരൂപങ്ങളുടെയുംഅകമ്പടിയോടെ സെന്‍ട്രല്‍ ജങ്ഷന്‍ ചുറ്റി പടിഞ്ഞാറേ നട വഴി മഹാദേവ ക്ഷേത്ര സന്നിധിയില്‍ ഘോഷയാത്ര എത്തും. വാര്‍ത്താ  സമ്മേളനത്തില്‍ എ.കെ.സി.എച്ച്.എം.എസ് കോട്ടയം താലൂക്ക്  യൂണിയന്‍ സെക്രട്ടറി കെ.സി. ഷാജി, ആഘോഷ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ പെരുമ്പായിക്കാട്, മേഖലാ കണ്‍വീനര്‍ രാജേഷ് വള്ളിക്കാട് എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments