അഖില കേരള വിശ്വകര്‍മ്മ മഹാസഭ മാഞ്ഞൂര്‍ ശാഖയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ വലുതാണെന്നും അവരുടെ വിഷയങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.നിയമസഭയ്ക്ക് അകത്തും പുറത്തും ഈ വിഷയം ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ശാഖാ പ്രസിഡണ്ട് കെ.എന്‍. അജിത് കുമാര്‍ അധ്യക്ഷന്‍ ആയിരുന്നു. ഇതോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനം അഖില കേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സമുദായ അംഗങ്ങള്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിലൂടെ പുതിയ ശാഖാ മന്ദിരം നിര്‍മ്മിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎം വേണുഗോപാല്‍, സി.എം.ജോര്‍ജ്, AKVMS വൈക്കം യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണന്‍, ശാഖാ സെക്രട്ടറി എസ്. അജിത് കുമാര്‍, പ്രസന്നന്‍ പടിപ്പുരക്കല്‍ വിവിധ വിശ്വകര്‍മ്മ ശാഖ പ്രസിഡണ്ടുമാരായ കെ.ടി.രാജു, എം.എന്‍ കുഞ്ഞികുട്ടന്‍, കെ.എ. സജി, സി.വി.സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ശാഖാ മന്ദിരം നിര്‍മ്മാണത്തിലും നിസ്തുലമായ സേവനം ചെയ്ത ശാഖ പ്രവര്‍ത്തകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
0 Comments