ക്യാഷ്‌ലസ്സ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കുവാനുള്ള ശ്രമത്തിന് തടയിടണമെന്ന് ആള്‍ കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ ഇന്‍ഷുറന്‍സുള്ള എല്ലാ പൗരന്മാര്‍ക്കും പണ രഹിത ആരോഗ്യ ഇന്‍ഷുറന്‍സ് ചികിത്സാ സൗകര്യം രാജ്യത്തെ മുഴുവന്‍ ആശുപത്രികളിലും ലഭ്യമാക്കണമെന്നുള്ള ഐ.ആര്‍.ഡി.എ.ഐ യുടെ ഉത്തരവ് നടപ്പാക്കാന്‍ വിമുഖത കാട്ടുന്ന ചില ഇന്‍ഷുറന്‍സ് കമ്പനികളെയും, ആശുപത്രി ലോബിയെയും ശക്തമായി നിയന്ത്രിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആള്‍ കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതു ജനത്തിന് വളരെയറെ ആശ്വാസം നല്‍കുന്ന പദ്ധതികളെ തകര്‍ക്കുന്ന വന്‍ ലോബികളുടെ നിലപാടുകള്‍ സാമൂഹ്യ നീതിക്ക് നിരക്കാത്തതാണെന്നും പ്രമേയത്തില്‍ പറയുന്നു.ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു,ജില്ലാ ജനറല്‍ കണ്‍വീനര്‍ മനോഹ് വി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചെയര്‍മാന്‍ എം.യു തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റോയ് ജോണ്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് രാജു, വിന്‍സെന്റ് ഇഗ്‌നേഷ്യസ്, സുരേഷ് കുമാര്‍, ഡിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് മനോഹ് വി സ്റ്റീഫന്‍, ജില്ലാ സെക്രട്ടറി രതീഷ് കുമാര്‍ പി.എസ്, വൈസ് പ്രസിഡന്റ് പ്രശാന്ത് മോഹന്‍,ഷെല്‍ബി കുര്യന്‍, ട്രഷറര്‍ സിബി കെ വര്‍ക്കി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
0 Comments