അങ്കണവാടി സ്റ്റാഫ് അസോസിയേഷന് 10-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 10,11 തീയതികളില്‍ പാലായില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി Kകൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും. 10 ന് രാവിലെ 9 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്നില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കൊട്ടാരമറ്റം പ്രൈവറ്റ് ബറ്റാന്ഡ് പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനം ടൗണ്‍ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്നില്‍ സമാപിക്കും. 10.30 ന് ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥി ആയിരിക്കും. തോമസ് ചാഴികാടന് എം.പി, മാണി സി. കാപ്പന് എം.എല്‍.എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍എ, മോന്‍സ് ജോസഫ് എം.എല്‍.എ മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തന്, മുന്‍മന്ത്രി ഡോ. നീലലോഹിതദാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു ഭാരവാഹികളായ ഷാലി തോമസ്, ബിന്‍സി ജോസഫ്, ടി.പി. ബീന, മിനി മാത്യു, ബി രേണുക എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
0 Comments