Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റ് അര്‍ച്ചന വിമന്‍സ് സെന്റര്‍ കടുത്തുരുത്തി റീജിയണിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം മിറ്റേര ഹോസ്പിറ്റലുമായി സഹകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ മിസ് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു മുഖ്യപ്രഭാഷണം നടത്തി.  തെള്ളകം മിറ്റേര  ഹോസ്പിറ്റല്‍ ഡോ ലക്ഷ്മി ശ്രീകണ്ഠന്‍ നായര്‍, പീഡിയാട്രിക്ക് കണ്‍സള്‍ട്ടന്റ്  ഡോ മരിയ റോബര്‍ട്ട് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. തെള്ളകം മിറ്റേര  ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ്  ഡോ മിനു ബി ഡെര്‍മെറ്റോളജിസ്റ്റ് , ഡോ നീരജ എസ് കര്‍ത്താ തുടങ്ങിയവര്‍  നേതൃത്വം നല്‍കി. സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, റീജിയണല്‍ ലീഡര്‍ റ്റീനു ഫ്രാന്‍സീസ്, വാര്‍ഡ് മെമ്പര്‍മാരായ രശ്മി വിനോദ്, ഷീജാ സജി, PB ധീരജ് തുടങ്ങിയവര്‍പ്രസംഗിച്ചു.

*




Post a Comment

0 Comments