കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും എതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനു പിന്തുണയുമായി നാടെങ്ങും എല്‍.ഡി.എഫ് ബഹുജന പ്രതിഷേധ സദസ്സ്. സംഘടിപ്പിച്ചു. പാലാ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധയോഗങ്ങള്‍ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ സദസ്സുകളില്‍ പങ്കെടുത്തു. പാലായില്‍ സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസ്സല്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.കരൂരില്‍ വി.ടി.തോമസ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.
0 Comments