പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ നിര്യാതയായി. തിരുനക്കര ആസാദ് ലെയ്‌നില്‍ ശങ്കരമംഗലം വീട്ടില്‍ പരേതനായ ഡാന്‍സര്‍ ചെല്ലപ്പന്റെ ഭാര്യയാണ് ഭവാനി ദേവി. 98 വയസ്സായിരുന്നു. ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തില്‍ നൃത്തമഭ്യസിച്ച ഭവാനി ദേവിയും ഭാര്‍ത്താവ് ഡാന്‍സര്‍ ചെല്ലപ്പനും ചേര്‍ന്ന് ആരംഭിച്ച ഭാരതീയ നൃത്ത കലാലയം ആയിരക്കണക്കിന് വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതുതലമുറയിലെ ആയിരങ്ങള്‍ക്ക് നൃത്തകലയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സംസ്‌കാര കര്‍മ്മങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 3 ന് മുട്ടമ്പലം എന്‍. എസ്. എസ് ശ്മശാനത്തില്‍ നടക്കും.
0 Comments