Breaking...

9/recent/ticker-posts

Header Ads Widget

ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു



കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂര്‍ ഇരവിമംഗലം തെക്കേപ്പറമ്പില്‍ വീട്ടില്‍ ( മാഞ്ഞൂര്‍ സൗത്ത് ഭാഗത്ത് ഇപ്പോള്‍ താമസം ) റെജി (50) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019 ല്‍ ഇയാളുടെ സമീപവാസിയായ ഗൃഹനാഥന്റെ വീട്ടില്‍ അതിക്രമിച്ചുകയറി  ഗൃഹനാഥനെയും കുടുംബത്തെയും കത്തി കാണിച്ച്  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു.ഇത്തരത്തില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഓ ധനപാല്‍ കെ, എസ്.ഐ മാരായ സിംഗ് സി.ആര്‍, സജിമോന്‍ എസ്.കെ, എ.എസ്.ഐ ശ്രീലതാമ്മാള്‍,  സി.പി.ഓ മാരായ അനീഷ്, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments