ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പാലാ ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രാദേശിക പഠന വിനോദയാത്ര സംഘടിപ്പിച്ചു. പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പഠന വിനോദ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. BPC ജോളിമോള്‍ ഐസക്, ബി ആര്‍ സി ട്രെയിനര്‍ രാജ്കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു. പരുന്തുംപാറ, വാഗമണ്‍ മൊട്ടക്കുന്ന്, ഫാം തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിക്കുന്നത്.
0 Comments