Breaking...

9/recent/ticker-posts

Header Ads Widget

പാലാ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് 7 കോടി രൂപ



സംസ്ഥാന ബജറ്റില്‍ പാലായ്ക്കും പരിഗണന. പാലാ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന്  7 കോടി രൂപയാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. സിന്തറ്റിക് ഇളകി പൊട്ടിപ്പൊളിഞ്ഞ ട്രാക്ക് നവീകരണത്തിന് ഇതോടെ നടപടിയാകും. വര്‍ഷം തോറും നിരവധി മേളകള്‍ നടക്കുന്ന പാലാ സ്റ്റേഡിയത്തിലെ ട്രാക്ക് നവീകരണം കായികതാരങ്ങള്‍ക്കും അനുഗ്രഹമാകും. നവകേരള സദസ് പാലായിലെത്തിയപ്പോള്‍ തോമസ് ചാഴിക്കാടന്‍ എംപി ഈ ആവശ്യം വേദിയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായ പ്രളയവും സിന്തറ്റിക് ട്രാക്ക് തകരുന്നതിന് കാരണമായി. റബറിന്റെ താങ്ങുവില ഉയര്‍ത്തിയത് റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി. താങ്ങുവിലയില്‍ 10 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. മീനച്ചിലാറിന് കുറുകെ അരുണാപുരത്ത് സെന്റ് തോമസ് കോളജ് കടവില്‍ പാലവും റഗുലേറ്റര്‍ കം ബ്രിഡ്ജിനും തുക അനുവദിച്ചു. മൂന്ന് കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. നേരത്തെ ഇത് സംബന്ധിച്ച പഠനങ്ങള്‍ നടന്നെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. പദ്ധതി നടപ്പാക്കുമെന്ന് മുന്‍പ് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. പദ്ധതിയ്ക്കായി ബജറ്റില്‍ തുക വകയിരുത്തുന്നതിനായി എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും ഇടപെടല്‍ നടത്തിയിരുന്നു.




Post a Comment

0 Comments