Breaking...

9/recent/ticker-posts

Header Ads Widget

പ്രണയദിനത്തില്‍ തങ്ങളുടെ പ്രണയം പങ്കുവയ്ക്കുകയാണ് ഡോക്ടര്‍മാര്‍.



ഹൃദയങ്ങള്‍ അടുത്തറിയുമ്പോള്‍ ഉണ്ടാകുന്ന പ്രണയത്തിന്റെ മാധുര്യമാണ് വാലന്റൈന്‍സ് ഡേ ആഘോഷങ്ങളെ വത്യസ്തമാക്കുന്നത്. സ്‌നേഹം പങ്കു വയ്ക്കാനും  സ്‌നേഹ വചസ്സുകള്‍ കൈമാറാനും അവസരമൊരുക്കുകയാണ് ഓരോ പ്രണയ ദിനവും. ഉള്ളില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നവര്‍ ചെറുപ്പക്കാരും മുതിര്‍ന്നവരുമെല്ലാം തങ്ങളുടെ  പ്രണയം കൈമാറാന്‍ പ്രണയ ദിനത്തില്‍ മനസ്സു തുറക്കുകയാണ്. പ്രണയത്തിന് പ്രായം ഒരു ഘടകമല്ലെന്നും വിവാഹിതരായി ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോഴും പ്രണയത്തിന്റെ തുടിപ്പുകള്‍ മനസ്സിലുണ്ടാവുമെന്ന ഓര്‍മ്മപ്പെടുത്തലാണ് കാരിത്താസ് ആശുപത്രിയിലെ ദമ്പതികളായ ഡോക്ടര്‍മാര്‍ പ്രണയദിനത്തില്‍ പങ്കുവയ്ക്കുന്നത്. രോഗികളുമായി ഇടപഴകി അവര്‍ക്ക് ആശ്വാസം പകരുന്ന തിരക്കില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പലപ്പോഴും കഴിയാറില്ലെങ്കിലും പ്രണയദിനത്തില്‍ തങ്ങളുടെ പ്രണയം പങ്കുവയ്ക്കുകയാണ് ഈ ഡോക്ടര്‍മാര്‍.




Post a Comment

0 Comments