വനിത കേന്ദ്രമന്ത്രിയുടെ ബജറ്റില്‍ വനിതകള്‍ അവഗണിക്കപ്പെട്ടതായി കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡണ്ടും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. ഏറ്റവും കൂടുതല്‍ പാവപ്പെട്ട സ്ത്രീകള്‍ ഉപജീവന മാര്‍ഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ കുറച്ചതും സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്‌സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണനയാണ്. മേലുകാവ് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോപ്പസ് മാത്യു. ആലീസ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വനിതാ കോണ്‍ഗ്രസ് എം സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സണ്ണി മാത്യു വടക്കേമുളഞ്ഞനാല്‍, ആന്‍സി ജോര്‍ജ് വടക്കേചിറയാത്, റ്റിറ്റോ മാത്യു, ജെറ്റോ ജോസ്, അലക്‌സ് ജോസഫ് അഡ്വ. ഗില്ലറ്റ് ഈനാസ്, ജോണ്‍സണ്‍ പാമ്പയ്ക്കല്‍, സുരേഷ് പൂവത്തുങ്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments