Breaking...

9/recent/ticker-posts

Header Ads Widget

പിണറായി സര്‍ക്കാര്‍ കേരളത്തെ കടം എടുത്തു മുടുപ്പിച്ചു: രമേശ് ചെന്നിത്തല



അനാവശ്യ ധുര്‍ത്തും ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങളും മൂലം പിണറായി സര്‍ക്കാര്‍ കേരളത്തെ കൊടിയ സാമ്പത്തിക കട കെണിയിലാക്കിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.    നവകേരള സദസ്സ് നടത്തിയത് തിരുവനന്തപുരത്ത് ഇരിക്കാന്‍ കഴിയാത്ത സഹചര്യയം ഉള്ളത്‌കൊണ്ടാണ് . എന്നിട്ടും നവകേരള സദസ്സില്‍ വന്ന ആരെയും മുഖ്യമന്ത്രി കണ്ടുമില്ല ആരുടെയും പരാതി സ്വീകരിച്ചുമില്ല ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത സദസാണ് പിണാറായിയും കൂട്ടരും നടത്തിയത് . കെ കരുണകരനും, ഉമ്മന്‍ ചാണ്ടിയും ജനസമ്പര്‍ക്കം നടത്തി അവരെല്ലൊവരും ജനങ്ങളെ നേരില്‍ കണ്ടും അവരുടെ പരാതികള്‍ കേട്ടും പരിഹരിച്ചുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പിണറായിയും മന്ത്രി പരിവാരങ്ങളും ആഡംബര ബസ്സിലും പൗരപ്രമുഖരുമായി ഫൈസ്റ്റാര്‍ ഹോട്ടലിലും ഭക്ഷണം കഴിച്ച് കൊഴുത്തു എന്നല്ലാതെ ഈ സദസ്സുകൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല . സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണ്.  പുതിയ ഒരു വികസനവും നടത്താന്‍ ഈ സര്‍ക്കാരിന് കഴിയില്ല.  ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു കരാറുകാരെ പ്രതിസന്ധിയിലാക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ പോലും വിതരണം ചെയ്യാന്‍ ഈ സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ല ഇതിനെല്ലാമെതിരായ താക്കീതായിരിക്കും വരാന്‍ പേകുന്ന പാര്‍ലമെന്റ് തിരെഞ്ഞെടുപ്പ് എന്നും ഇരുപതില്‍ ഇരുപത് സീറ്റും യു ഡി എഫ്  നേടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യവുമായി യു ഡി എഫ് നിയേജക മണ്ഡലം കമ്മറ്റി നടത്തിയ കുറ്റവിചാരണ സദസ്സ് ഉത്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയര്‍മാന്‍  പി എന്‍ നൗഷാദ് ആദ്ധ്യക്ഷത വഹിച്ചു .  കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യ പ്രഭാഷണം നടത്തി മോന്‍സ് ജോസഫ് എം എല്‍ എ , എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം വായിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ , യു, ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞകടമ്പില്‍, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, അസ്സീസ് ബഡായില്‍, മാത്തുക്കുട്ടി പ്ലാത്താനം., കെ എഫ് വര്‍ഗ്ഗീസ്, വി ജെ ലാലി, പി എസ് രഘൂറാം, പി എച്ച് നാസര്‍, സിഡി വത്സപ്പന്‍, എം ആര്‍ മഹേഷ്, ബാബു കോയിപ്പുറം, കെ എ ജോസഫ്, സി എം റഹ്‌മത്തുള്ള,  റൂബിള്‍ രാജ്,ജോര്‍ജ്ജ്കുട്ടി മാപ്പിളേശേരി, റ്റി എസ് സലീം, സുധീര്‍ ശങ്കരമംഗലം,ജെയിംസ് കലാവടക്കന്‍, ബെറ്റി ടോജോ, പി വി ജോര്‍ജ്, പി റ്റി സലീം, പാപ്പച്ചന്‍ നേര്യംപറമ്പില്‍, ചെറിയാന്‍ ചാക്കോ, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ പ്രസംഗിച്ചു.




Post a Comment

0 Comments