Breaking...

9/recent/ticker-posts

Header Ads Widget

വിതച്ച് കൊയ്ത് പായസം വെച്ച് വിദ്യാര്‍ത്ഥികള്‍



വിത്തെറിഞ്ഞ് നട്ടുവളര്‍ത്തി കൊയ്‌തെടുത്ത നെല്ല് അരിയാക്കി പായസം വച്ച് കഴിക്കുമ്പോള്‍ മാധുര്യമേറുമെന്ന് അനുഭവിച്ചറിയുകയായിരുന്നു ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും. ഈ വര്‍ഷം സ്‌കൂളങ്കണത്തില്‍ കൃഷിയിറക്കി വിളവെടുത്ത നെല്ലിന്റെ അരിയാണ് പായസം വയ്ക്കാനായി ഉപയോഗിച്ചത്.  അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ആഹ്‌ളാദം പകര്‍ന്നു നല്‍കി. നെല്ലിനൊപ്പം പച്ചക്കറികളും ഇവര്‍ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.




Post a Comment

0 Comments