ജഡ്ജിയും അഭിഭാഷകരുമെല്ലാമുള്ള കോടതികളും കോടതി നടപടികളും നേരില്‍ കാണാന്‍ കഴിഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി. കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങള്‍ കൗതുകത്തോടെയാണ് കുട്ടികള്‍ കണ്ടത്. കോടതികളെയും കോടതി നടപടികളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിടുന്ന' സംവാദ ' പരിപാടിയുടെ ഭാഗമായാണ്. ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ പാലായിലെ വിവിധ കോടതികള്‍ സന്ദര്‍ശിച്ചത്. പാലാ കോടതി സമുച്ചയത്തില്‍ നടന്ന യോഗം കുടുംബ കോടതി ജഡ്ജിയും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു.ജഡ്ജിയുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു.പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂംകുഴി നിയമ ബോധവല്‍കരണ ക്ലാസ്സിനും റൂണിയ ഏബ്രഹാം മോട്ടിവേഷന്‍ ക്ലാസ്സിനും നേതൃത്വം നല്‍കി.ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, ലീഗല്‍ സര്‍വീസസ് കമ്മിറ്റി പ്രതിനിധികള്‍ വി.എം.അബ്ദുള്ള ഖാന്‍, പ്രഫ. കെ.പി.ജോസഫ്, അധ്യാപകരായ സിന്ധു മോള്‍ കെ.എസ്.,ജോബിന്‍ സി എന്നിവര്‍ പ്രസംഗിച്ചു.
0 Comments