ക്രെയിനില്‍ നിയന്ത്രണംവിട്ടെത്തിയ കെഎസ്ആര്‍ടിസി ബസ് വന്ന് ഇടിച്ച സംഭവത്തില്‍ ക്രെയിന്‍ ഓപ്പറേറ്ററെ പോലീസ് പ്രതിയാക്കിയതായി ആരോപണം. മേലുകാവ് പോലീസിനെതിരെയാണ് ക്രെയിന്‍ ഉടമയും ഓപ്പറേറ്ററും രംഗത്തെത്തിയത്.
കഴിഞ്ഞ ജനുവരി 19നാണ് ബസ് ക്രെയിനില്‍ ഇടിച്ച് അപകടം സംഭവിച്ചത്. തടി കയറ്റി തിരികെ വരുംവഴി മേലു കാവ് കാഞ്ഞിരംകവല ഭാഗത്ത് വച്ച് എതിര്‍ദിശയില്‍ കെഎസ്ആര്‍ടിസി ബസ് അമിതവേഗതയില്‍ എത്തുകയായി രുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ക്രെയിന്‍ വശത്തേയ്ക്ക് ഒതുക്കിയെങ്കിലും 2 കാറുകളെ മറികടന്ന എത്തിയ ബസ് ക്രെയിനില്‍ ഇടിച്ച് കയറി. തലയ്ക്കും കാലിനും പരിക്കേറ്റ ക്രെയിന്‍ ഓപ്പറേറ്റര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവസമയം ദൃക്സാക്ഷികളായി പത്തോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.
പിന്നീട് അക്ഷയ സെന്ററില്‍ നിന്നും എഫ്‌ഐആര്‍ പകര്‍പ്പ് എടുത്തപ്പോഴാണ് തങ്ങള്‍ പ്രതിസ്ഥാനത്ത് വന്നതായി അറിയുന്നതെന്ന് ഓപ്പറേറ്റര്‍ മനോജ്, ഉടമസഥന്‍ വിപിന്‍ ശശി എന്നിവര്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന 2 പേരു ടെ മൊഴി പോലീസ് എടുത്തെങ്കിലും എഫ്‌ഐആറില്‍ മറ്റ് രണ്ട് പേരുകളാണ് ഉള്ളത്. പോലീസ് നടപടിക്കെതിരെ ഇവര്‍ കോട്ടയം ജില്ലാ പോലീസിനും പരാതി നല്കിയിട്ടുണ്ട്.
0 Comments