Breaking...

9/recent/ticker-posts

Header Ads Widget

മൂന്ന് പേര്‍ക്ക് പരിക്കേറ്റു



കെ.എസ് ആര്‍.ടി.സി ബസില്‍ നിന്ന് ചോര്‍ന്ന ഡീസലില്‍ കയറി ഇരുചക്ര വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാലാ മുത്തോലി കൊഴുവനാല്‍ റൂട്ടില്‍ മുത്തോലി മഠം വളവിലാണ് സംഭവം. മേലുകാവ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ കെഴുവംകുളം സ്വദേശി അബിഷ് കുമാറിനാണ് പരിക്കേറ്റത്. മേലുകാവ് സ്റ്റേഷനില്‍ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു അപകടം . മറ്റ് രണ്ട് യുവാക്കള്‍ക്കും ബൈക്ക് മറിഞ്ഞ് പരിക്കേറ്റു. മധ്യവയസ്‌ക്കന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാലാ ഫയര്‍ ഫോഴ്‌സ് എത്തി റോഡില്‍ പരന്ന ഡീസലിന് മുകളില്‍ പൊടി വിതറി. 100 മീറ്ററോളം ദൂരത്തില്‍ വാഹനത്തില്‍ നിന്നും ഡീസല്‍ ഒഴുകി. പാലാ കാഞ്ഞിരമറ്റം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍ടിസി ബസില്‍ നിന്നാണ് ഡീസല്‍ ചേര്‍ന്നത്.




Post a Comment

0 Comments