സാഹിത്യകാരനും, അദ്ധ്യാപകനും, പ്രഭാഷകനും, വിമര്‍ശകനും, നിരൂപകനുമെല്ലാമായിരുന്ന ഡോ സുകുമാര്‍ അഴിക്കോടിനെ അനുസ്മരിച്ചു കൊണ്ട് സ്മൃതി സദസ്സ് പാലായില്‍ നടന്നു. പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിലാണ് പാലാ ടോംസ് ചേംബറില്‍ സ്മൃതി സദസ് സംഘടിപ്പിച്ചത്. സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി അംഗം ഡോ കുര്യാസ് കുമ്പളക്കുഴി, മലയാള സര്‍വ്വകലാശാല അദ്ധ്യപകനും, കഥാകൃത്തുമായ ഡോ.ഗണേഷ്, സുകുമാര്‍ അഴിക്കോട് സാംസ്‌കാരിക ട്രസ്റ്റ് ചെയര്‍മാന്‍ ടി.ജി വിജയകുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സുകുമാര്‍ അഴിക്കോടിന്റെ അഭാവം കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുണ്ടാക്കിയ കനത്ത നഷ്ടത്തെക്കുറിച്ച് ഓര്‍മിച്ചു കൊണ്ട് സദസ്യരും സ്മരണാഞ്ജലി അര്‍പ്പിച്ചു. സഹൃദയ സമിതി സെക്രട്ടറി PS മധുസൂദനന്‍, വൈസ് പ്രസിഡന്റ് ജോസ് മംഗലശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments