ഡോ വന്ദനദാസ് കൊലപാതകക്കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് പോലീസിനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് UDF ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. ആരോപിച്ചു. ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടന്നും കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നും കാണിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ അന്വേഷണം തൃപ്തികരമാണെന്നു ചൂണ്ടിക്കാട്ടി CBI അന്വേഷണത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തത് ദുരുദ്ദേശപരമാണെന്നും, മാതാപിതാക്കളുടെ ആഗ്രഹപ്രകാരം സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കേരളാ പോലീസിന്റെ അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി മാത്രം നടക്കുന്നതിനാലും, പോലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിനാലുമാണ് വന്ദനാദാസിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കാരണമെന്നും സജി പറഞ്ഞു.
0 Comments