Breaking...

9/recent/ticker-posts

Header Ads Widget

പോലീസില്‍ പരാതി നല്‍കിയെന്ന പ്രസ്താവന തള്ളിക്കളയുന്നു എന്ന് അഡ്വ ബിനു പുളിക്കകണ്ടം



ഇയര്‍ പോഡ് വിവാദത്തില്‍ തനിക്കെതിരെ പാലാ പോലീസില്‍ പരാതി നല്‍കിയെന്ന  കൗണ്‍സിലര്‍ ജോസ് ചീരാംങ്കുഴിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ അഡ്വ ബിനു പുളിക്കകണ്ടം പ്രസ്താവിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നത് തന്റെ കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി താന്‍ ഒരാഴ്ച മുമ്പ് തന്നെ നഗരസഭയില്‍ കത്ത് നല്‍കിയതായും ബിനു ചൂണ്ടിക്കാട്ടി. നഷ്ടപ്പെട്ടു എന്ന് പറയുന്ന ഇയര്‍ പോഡിന്റെ പേരില്‍ കൃത്രിമമായി നിര്‍മ്മിച്ചെടുത്ത ലൊക്കേഷന്‍ രാഷ്ട്രീയ ഗൂഢാലോചന എന്നിവയെല്ലാം അന്വേഷണ പരിധിയില്‍ വരുന്നതിനെയും സ്വാഗതം ചെയ്യുന്നതായും ബിനു പുളിക്കക്കണ്ടം പറയുന്നു. തനിക്കെതിരെയുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നേതൃത്വം കൊടുക്കുന്ന അനധികൃത പാറമട മാഫിയായുടെ വക്താവായ കൗണ്‍സിലറുടെ ഉന്നതനാണെന്നും ബിനു പുളിക്ക ക്കണ്ടം പറയുന്നു. നഷ്ടപ്പെട്ടു എന്ന് പറയുന്ന ഇയര്‍ പോഡില്‍ നിന്നും ഒരു നിമിഷം ഒരു ഫോണ്‍ കോള്‍ എങ്കിലും ഞാന്‍ ഉപയോഗിച്ചു എന്ന് തെളിയിച്ചാല്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ബിനു പറഞ്ഞു. മറിച്ചായാല്‍ ഗൂഡാലോചനക്ക് പിന്നിലുള്ള ജോസ് കെ മാണി അതിന് തയ്യാറാകുമോ എന്നും ബിനു വെല്ലുവിളിച്ച് ചോദിക്കുന്നു.കള്ളപ്പരാതിയില്‍ തളരില്ല എന്നും വിഷയത്തില്‍ രാഷ്ട്രിയമായും നിയമപരമായും പോരാടുമെന്നും ബിനുപറഞ്ഞു. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ മാനനഷ്ടക്കേസ് നല്കുമെന്നും പുളിക്കണ്ടം പറഞ്ഞു




Post a Comment

0 Comments