കേരളത്തിലെ പ്രഗത്ഭനായ ജ്യോതിഷ പണ്ഡിതന്‍ ഇടവട്ടം പരമേശ്വര മേനോന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ശബരിമല, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലും കുടുംബ ക്ഷേത്രങ്ങളിലും അഷ്ടമംഗല ദേവ പ്രശ്‌നം നടത്തി പ്രശസ്തി നേടിയിട്ടുണ്ട്. 1984 ലെ ശബരിമലയിലെ അഷ്ടമംഗല ദേവപ്രശ്‌ന വിധി അനുസരിച്ചാണ് പതിനെട്ടാം പടി സ്വര്‍ണ പട്ട കൊണ്ട് പൊതിഞ്ഞത്. ജ്യോതിഷ രംഗത്ത് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ജ്യോതിഷ മേഖലയില്‍ വലിയ ശിഷ്യ സമ്പത്തിന് ഉടമയാണ്. സംസ്‌കാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മകന്‍ ഉണ്ണികൃഷ്ണന്റെ രാമപുരം കുറിഞ്ഞിയിലുള്ള കുരുമ്പിയില്‍ വീട്ടില്‍ നടക്കും.
0 Comments