ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷം നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനസ് പാറയില്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ബിന്‍സിമോള്‍ ജോസഫ്, ബി.എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ റോസ്ലിറ്റ് മൈക്കിള്‍, ഹെഡ്മിസ്ട്രസ്സ് ബീനാ മോള്‍ കെ.എസ്., എസ്.എം.ഡി.സി ചെയര്‍മാന്‍ വി.എം.അബ്ദുള്ള ഖാന്‍, സ്റ്റാഫ് സെക്രട്ടറി ജയചന്ദ്രന്‍ എം., എല്‍സമ്മ ജേക്കബ്, കുമാരി ഗ്രീഷ്മ വിനോദ് എന്നിവര്‍ പ്രസംഗിച്ചു. കലോത്സവങ്ങളിലും കായികമേളകളിലും ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും വിജയം നേടിയവരെ സര്‍ട്ടിഫിക്കറ്റുളും മൊമെന്റോകളും നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
0 Comments