Breaking...

9/recent/ticker-posts

Header Ads Widget

ഒരുകോടി രൂപയുടെ ഭരണാനുമതി



ഏറ്റുമാനൂര്‍ പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ സൗരോര്‍ജ്ജ  തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ പദ്ധതികളുടെ ഭാഗമായി ബ്ലിങ്കര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമായി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി. എന്‍.  വാസവന്‍ അറിയിച്ചു.പട്ടിത്താനം റൗണ്ടാന മുതല്‍ പാലാ റോഡില്‍ പാറകണ്ടം ജംഗ്ഷന്‍ വരെയാണ് 100 സൗരോര്‍ജ വിളക്കുകളും 12 ബ്ലിങ്കറുകളും സ്ഥാപിക്കുന്നത്. ഇതിനു പുറമേ ബൈപാസ് റോഡില്‍ പൂവത്തും മൂട് വരെയുള്ള ഓടയും ഫുട്പാത്തും  ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പാറകണ്ടം വരെയുള്ള ഓടയും ഫുട്പാത്തും നിര്‍മ്മിക്കുന്നതിനായി 5.5 കോടി രൂപയും അനുവദിച്ചിരുന്നു. ഓടുകളുടെയും ഫുട്പാത്തുകളുടെയും നിര്‍മ്മാണവും സൗരോര്‍ജ്ജ  തെരുവ് വിളക്കുകളുo ബ്ലിങ്കറു കളുo സ്ഥാപിക്കപ്പെടുന്നതോടെ ബൈപ്പാസ് റോഡില്‍ യാത്ര സുഗമമാവും .




Post a Comment

0 Comments