Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ ആറാം തിരുവുത്സവാഘോഷം



ഭക്തമനസ്സുകള്‍ക്ക് നിര്‍വൃതിദായകമായി ഏറ്റുമാനൂരില്‍ ആറാം തിരുവുത്സവാഘോഷം നടന്നു. രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് പേരൂര്‍ സുരേഷും 75ലധികം കലാകാരന്മാരും  പഞ്ചാരിമേളം അവതരിപ്പിച്ചു. ഉത്സവബലി ദര്‍ശനത്തിന്  ഭക്തജനത്തിരക്കേറി . സംഗീത സദസ്സ് , പ്രസാദ ഊട്ട് , പാഠകം ,നൃത്തനൃത്യങ്ങള്‍ എന്നിവയും നടന്നു. വൈകീട്ട് കാഴ്ചശ്രീബലിയും വേല ,സേവ എന്നിവയും നടന്നു AKCHMS ന്റെ നേതൃത്വത്തില്‍ താലപ്പൊലിസമര്‍പ്പണം വൈകീട്ട നടന്നു. അഞ്ചാം ഉത്സവനാളില്‍ വൈകിട്ട് കാക്കാല സമുദായ സൊസെറ്റിയുടെ നേതൃത്വത്തില്‍ താലപ്പൊലി സമര്‍പ്പണഘോഷയാത നടന്നു. ഏറ്റുമാനൂര്‍ തിരുവുത്സവത്തോടനുബന്ധിച്ച് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം 8-ാം ഉത്സവ ദിവസമായ ഞായറാഴ്ച നടക്കും.




Post a Comment

0 Comments