ചൂരക്കുളങ്ങര റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ട് പ്രതിഷേധ സമരം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര റസിഡന്റസ് അസോസ്സിയേഷന്റെ നേതൃത്വത്തില്‍ ചൂരക്കുളങ്ങര റോഡ് ഉപരോധ സമരം നടത്തി. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രന്‍സിപ്പല്‍ പ്രൊഫ. ഹേമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. CRA പ്രസിഡന്റ് ഒ.ആര്‍ ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി കെ.എന്‍ പ്രദീപ് കുമാര്‍, റ്റി.കെ ദീലീപ്, ഷാജി പല്ലാട്ട്, ഗിരിനഗര്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് ആന്റണി, പ്രൊഫ. മായാദേവി, സാബു, രാജപ്പന്‍, വാസുക്കുട്ടന്‍, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. CRA സെക്രട്ടറി ലക്ഷ്മി, കമ്മിറ്റി അംഗങ്ങളായ സുജ, സുശീല,ബിജോ കൃഷ്ണന്‍, സന്തോഷ് , പ്രദീപ്, വിനോദ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുഴികളടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. കുഴികളടച്ച് കോണ്‍ക്രീറ്റ് ചെയ്ത് താല്‍കാലിക പരിഹാരം മാത്രം പോരെന്നും റോഡ് പുനര്‍നിര്‍മ്മാണം നടത്തണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
0 Comments