Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന് മുന്നിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കമുള്ളവ നീക്കം ചെയ്തു തുടങ്ങി.



ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന് മുന്നിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കമുള്ളവ നീക്കം ചെയ്തു തുടങ്ങി.   മാലിന്യകൂമ്പാരത്തിന്  കഴിഞ്ഞദിവസം രാത്രിയില്‍ തീ പിടിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചെങ്കിലും സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും വ്യാപാരികളുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് ഉണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയുമായിരുന്നു. നഗര ഹൃദയത്തില്‍ ഉണ്ടാകാമായിരുന്ന വന്‍ ദുരന്തം ഇതോടെ വഴി മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജിയുടെ ആവശ്യ പ്രകാരം നഗരസഭ മന്ദിരത്തിന് മുന്നിലെ  മാലിന്യ നീക്കത്തിന് നടപടി സ്വീകരിക്കുകയായിരുന്നു.  നഗരസഭ   ഷോപ്പിംഗ് കോംപ്ലക്‌സ് കം മള്‍ട്ടിപ്പിള്‍ തീയേറ്റര്‍ നിര്‍മ്മാണത്തിനായി നീക്കിവെച്ച സ്ഥലത്താണ് സാമൂഹ്യവിരുദ്ധര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ നിക്ഷേപിച്ചത്. ഇതോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള  കക്കൂസ് മാലിന്യവും  പുറത്തേക്ക് ഒഴുകി പ്രദേശം  വൃത്തി ഹീനമായിട്ടുണ്ട്.  നഗരസഭാ മന്ദിരത്തിന് പിന്നിലെ മത്സ്യമാര്‍ക്കറ്റ് മന്ദിരത്തിന് മുകളിലായി സൂക്ഷിച്ചിരിക്കുന്ന ടണ്‍ കണക്കിന് മാലിന്യവും നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നഗരസഭ പരിധിയിലെ 35 വാര്‍ഡുകളില്‍ നിന്നും സംഭരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണിവിടം.  സമ്പൂര്‍ണ്ണ മാലിന്യ വിമുക്ത നഗരസഭയും പ്ലാസ്റ്റിക് വിമുക്ത നഗരസഭയുമാകാന്‍ നഗരസഭ നടത്തുന്ന ശ്രമങ്ങളും പരാജയപ്പെടുന്നതായും ആക്ഷേപമുയരുന്നു.




Post a Comment

0 Comments