Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.  മഹാദേവ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ കൊടിമരച്ചുവട്ടിലെ വിളക്കുകളും, പാര്‍വതിയുടെ നടയിലെയും പുറകുവിളക്കും മിനുക്കി. തടവിളക്കുകള്‍ പ്രത്യേക രാസപ്രക്രിയയിലൂടെയാണ് മിനുക്കിയത്. ഇതിനൊപ്പം രണ്ടരലക്ഷം രൂപ മുടക്കി ചുറ്റുവിളക്കുകള്‍ക്ക് ചുവട്ടില്‍ എണ്ണ ശേഖരണത്തിനായുള്ള  സംവിധാനവും ഏര്‍പ്പെടുത്തി. ഭക്തര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളാണ് ഉപദേശക സമിതി നടപ്പാക്കിയത്. ഉപദേശക സമിതി സെക്രട്ടറി സോമന്‍ ഗംഗാധരന്‍,  ഉപദേശ സമിതി അംഗം സോമന്‍ നാരായണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.




Post a Comment

0 Comments