Breaking...

9/recent/ticker-posts

Header Ads Widget

വിവിധ വിശ്വകര്‍മ്മ സംഘടനകളുടെ നേതൃത്വത്തില്‍ അയ്‌മ്പൊലി സമര്‍പ്പണം നടക്കും



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസം വിവിധ വിശ്വകര്‍മ്മ സംഘടനകളുടെ നേതൃത്വത്തില്‍ അയ്‌മ്പൊലി സമര്‍പ്പണം നടക്കും. മാരിയമ്മയുടെ ഉപചാരമായി സേവാ പന്തലില്‍ എഴുന്നള്ളി നില്‍ക്കുന്ന ഏറ്റുമാനൂരപ്പന്നൂരപ്പന് താലപ്പൊലി ഘോഷ യാത്രയോടെ അയ്‌മ്പൊലി സമര്‍പ്പിക്കുമെന്ന് അയ്‌മ്പൊലി സമര്‍പ്പണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശ്വകര്‍മ്മ സംഘടനകളായ അഖില കേരള വിശ്വകര്‍മ മഹാസഭ, കേരള വിശ്വകര്‍മ സഭ, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി , തമിഴ് വിശ്വകര്‍മ്മ സമാജം, മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ്. ഏറ്റുമാനൂരപ്പന് നെല്ല്, അരി, അവല്‍, ശര്‍ക്കര, മലര് എന്നീ ദ്രവ്യങ്ങള്‍ അഞ്ച് പറകളില്‍ നിറച്ച് സമര്‍പ്പിക്കുന്ന ചടങ്ങാണ് അയ്‌മ്പൊലി സമര്‍പ്പണം. ചെയര്‍മാന്‍ മുരളി തകിടിയേല്‍, രക്ഷാധികാരി പി. പ്രമോദ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.എന്‍. പുഷ്പാംഗദന്‍ , കെ.കെ. രാജപ്പന്‍, പി.പി. വിനയകുമാര്‍ എന്നിവര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments