Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര് കരക്കാരുടെ കുലവാഴ, കരിക്കിന്‍കുല ഘോഷയാത്ര ഫെബ്രുവരി 10-ന്



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കുലവാഴകളും, കരിക്കിന്‍ കുലകളും വഹിച്ചു കൊണ്ടുള്ള കടപ്പൂര് കരക്കാരുടെ കുലവാഴ, കരിക്കിന്‍കുല ഘോഷയാത്ര ഫെബ്രുവരി 10-ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റുമാനൂരപ്പന്റ ദേശാധിപത്യത്തിലുള്ള 17 ക്ഷേത്രങ്ങളിലെ ഘോഷയാത്രകളും, പൊയ്കപുറം ദേവസ്ഥാനം, മഠത്തില്‍പറമ്പ്, മൂലക്കോണം, വാറ്റുപുര, ക്ലാമറ്റം വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ആഘോഷ സമിതിയും സംഘടിപ്പിക്കുന്ന ഘോഷയാത്രയും, കടപ്പൂര് ദേവി ക്ഷേത്രസന്നിധിയില്‍ ഫെബ്രുവരി 10ന് മൂന്നു മണിക്ക്  സംഗമിക്കും. ഉച്ച കഴിഞ്ഞ് 3.30-ന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉപദേശകസമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി കുറുപ്പ് മഹാഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തവളക്കുഴിയില്‍ എത്തിച്ചേരും. അവിടെ നിന്നും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങയുടെയും അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്രയായി  നഗരം ചുറ്റി ആറാട്ടു മണ്ഡപം വഴി ഏറ്റുമാനൂര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണ്‍ ബി. മുരാരി ബാബുവിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും  നേതൃത്വത്തില്‍ കുലവാഴകളും കരിക്കിന്‍ കുലകളും ഏറ്റുവാങ്ങും. തുടര്‍ന്ന് കൊടിമര ചുവട്ടില്‍ ഇവ സമര്‍പ്പിക്കുന്നതോടെ കടപ്പൂര്  ദേശക്കാര്‍ വിളിച്ചു ചൊല്ലി പ്രാര്‍ഥന നടത്തി ദേശകാണിക്കയര്‍പ്പിച്ചു അടുത്ത വര്‍ഷത്തേക്കുള്ള കുലവാഴ, കരിക്കിന്‍ കുല സമര്‍പ്പണത്തിനുള്ള അനുമതിയും ചോദിച്ചു തുടങ്ങുന്നതോടെ  ചടങ്ങുകള്‍ സമാപിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കടപ്പൂര് ദേവി ക്ഷേത്രം പ്രസിഡന്റ് കെ.ആര്‍.ശശികുമാരന്‍ നായര്‍, സെക്രട്ടറി മനോജ് കൃഷ്ണന്‍നായര്‍, എന്‍.എസ്.എസ് കാണക്കാരി മേഖലാ കണ്‍വീനര്‍ കെ.എന്‍.ശ്രീകുമാര്‍, ദീപു മോഹന്‍, എന്നിവര്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന്കൊടിയേറും.




Post a Comment

0 Comments