Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിനില്‍ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്.



കോട്ടയത്ത് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശി അന്‍സാര്‍ ഖാനാണ് ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. 60 KM നും 90 K ഇടയില്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ട്രെയിന്‍ വൈക്കം റോഡ് ആപ്പാഞ്ചിറ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് സംഭവം. തിരക്കേറിയ കംപാര്‍ട്ടുമെന്റിലിരുന്ന് ഇയാള്‍  പുകവലിച്ചപ്പോള്‍ യാത്രക്കാര്‍ പരാതി നല്‍കി. യിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടി.ടി സ്‌ക്വാഡും, റെയില്‍വേ പോലീസും പിടികൂടാനെത്തിയപ്പോഴാണ് ഇയാള്‍ ട്രെയിനിന്റെ വാതിലിന്റെ ചവിട്ടുപടിയിലേക്ക് അപകടമായ രീതിയില്‍ ഇയാള്‍ ഇറങ്ങി നിന്നത്. തുടര്‍ന്ന് യാത്രക്കാരും, റെയില്‍വേ പോലീസും പലവട്ടം മുന്നറിയിപ്പു നല്‍കിയെങ്കിലും ഇയാള്‍ അനുസരിച്ചില്ല. തുടര്‍ന്ന്  ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും അന്‍സാര്‍ പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.  പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിറവം സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ തീവണ്ടിയില്‍ കയറിയത്.




Post a Comment

0 Comments