Breaking...

9/recent/ticker-posts

Header Ads Widget

ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്‌സിങ് അസിസ്റ്റന്റ്  ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാര്‍ (40)  എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തിരുവാര്‍പ്പ് സ്വദേശിനിയായ വീട്ടമ്മക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്   ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കയ്യില്‍ നിന്നും 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു.  തുടര്‍ന്ന് ഇയാള്‍ തന്റെ മൊബൈല്‍ ഫോണിലൂടെ നിര്‍മ്മിച്ച വ്യാജ ഉത്തരവ് വീട്ടമ്മയ്ക്ക് നല്‍കുകയുമായിരുന്നു. പിന്നീട് ജോലി ലഭിക്കാതെയും, പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  പരാതിയെ തുടര്‍ന്ന്  കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ  തിരച്ചിലില്‍   ഇയാളെ  പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്. ഓ ശ്രീകുമാര്‍ എം, എസ്.ഐ മാരായ റിന്‍സ്. എം. തോമസ്, ഇബ്രാഹിംകുട്ടി,  സജികുമാര്‍ സി.പി.ഓ മാരായ സന്തോഷ് പി.കെ, രാജേഷ് കെ.എം, സലമോന്‍   എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ ഹരിപ്പാട്, കീഴുവായ്പൂര്‍  എന്നീ സ്റ്റേഷനുകളില്‍  സമാന രീതിയിലുള്ള കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments