കേരള കോണ്‍ഗ്രസ് മീനച്ചില്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചരണാര്‍ത്ഥം കുടുംബ സംഗമം നടത്തി. പിസി ഫിലിപ്പ് പുത്തന്‍പുരയുടെ വസതിയില്‍ നടന്ന കുടുംബ സംഗമം വക്കച്ചന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വിശദീകരിച്ചു. മീനച്ചില്‍ മണ്ഡലം പ്രസിഡന്റ് എബിന്‍ വാട്ടപ്പള്ളി അധ്യക്ഷനായിരുന്നു. ഉന്നത അധികാര സമിതി അംഗം അപു ജോണ്‍, ജില്ലാ പ്രസിഡന്റ് സജിമോന്‍ മഞ്ഞക്കടമ്പില്‍, നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പുവേലില്‍, പഞ്ചായത്തംഗങ്ങളായ ലിസമ്മ ഷാജന്‍, നളിനി ശ്രീധരന്‍, ഷാജി വെള്ളപ്പാട്ട് ,വിന്‍സന്റ് കണ്ടത്തില്‍ ,സാബു പൂവത്താനി, ഷാജന്‍ മണിയാക്ക് പാറ ,അലക്‌സ് കണ്ണാട്ട് കുന്നേല്‍, കെ സി കുഞ്ഞുമോന്‍ , പ്രഭാകരന്‍ പടിയപ്പള്ളിയില്‍ ,ജോബിന്‍ പറയരുതോട്ടം, ബോബി ഇടപ്പാടി ,റോയ് പൂവത്താ നി, മോഹനന്‍ കാരാമയില്‍ , അപ്പച്ചന്‍ പാലക്കുടി, ഷാജി പന്തലാടി ,ജോയി പറയരുതോട്ടം , മുന്‍പഞ്ചായത്തംഗങ്ങളായ കുര്യാക്കോസ് ഇഞ്ചയുപറമ്പില്‍ ,മേഴ്‌സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments