Breaking...

9/recent/ticker-posts

Header Ads Widget

ജന്‍ഡര്‍ അവയര്‍നസ് പ്രോഗ്രാം കനല്‍ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് കോളേജില്‍ ജന്‍ഡര്‍ അവയര്‍നസ് പ്രോഗ്രാം കനല്‍ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റേയും, ജില്ലാ വനിതാ - ശിശു വികസന ഓഫീസിന്റേയും സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. വനിതാ ശിശു വികസന ഓഫീസ്  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  പ്രിന്‍സി സൂസന്‍ വര്‍ഗീസ് അധ്യക്ഷയായിരുന്നു.  കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പ്രെഫ. റോബേഴ്‌സ് തോമസ് , സൈബര്‍ സിവില്‍ പോലീസ് ഓഫീസര്‍ ക്ഷേമ എന്‍.പി., ജില്ലാ വനിതാ-ശിശു വികസന വകുപ്പ് ജന്‍ഡര്‍ സ്‌പെഷ്യലിറ്റ്  സനിത മോള്‍ എ.എസ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.വി.ജി. വേണുഗോപാല്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. പരിപാടിയുടെ ഭാഗമായി എന്‍.എസ്.എസ്.  വോളണ്ടിയേഴ്‌സ് സ്ത്രീ സുരക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നാടകം അവതരിപ്പിച്ചു. ബെനൊവലന്റ് സെക്‌സിസം എന്ന വിഷയത്തില്‍ ഡിബേറ്റ് മല്‍സരവും നടന്നു. സെന്റ് തോമസ് കോളേജിലെ പെണ്‍കുട്ടികള്‍ക്കായി ജില്ലാ നാര്‍ക്കോട്ടിക് വിഭാഗത്തിലെ സിവില്‍ പോലീസ് ഓഫീസേഴ്‌സായ സിസിരാമോള്‍, പ്രീസീജ എസ്.പി., നീതു ദാസ് എന്നിവരുടെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗും സംഘടിപ്പിച്ചു.




Post a Comment

0 Comments