ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാമത് കേശദാന ക്യാമ്പയിന് വൈക്കം സെന്റ് സേവ്യേഴ്സ് കോളേജില്‍ നടന്നു. കോളേജ് യൂണിയന്റെയും NCCയുടെയും പാലാ ജനറല്‍ ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 38 വിദ്യാര്‍ത്ഥിനികള്‍ കേശദാനം നടത്തി. ഇവിടെ നിന്നും സമാഹരിച്ച തലമുടി ഉപയോഗിച്ചു ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഗ്ഗുകള്‍ നിര്‍മ്മിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 നു കാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ക്ക് വിതരണം ചെയ്യുമെന്ന് ഹെയര്‍ ഫോര്‍ യു വക്താവ് മഹേഷ് പി.രാജു അറിയിച്ചു.. കേശദാന ചടങ്ങിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ റവ:ഫാദര്‍ റെജു കണ്ണബുഴ നിര്‍വഹിച്ചു. NCC പോഗ്രാം ഓഫിസര്‍ ലഫ് :റോയി മാത്യു, ലിറ്റി തോമസ്, പ്രിന്‍സിപ്പല്‍ dr ജിംസണ് ഡി പറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പാലാ ഗവര്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റിലെ Dr .ശബരീനാഥ് വിദ്യാര്‍ത്ഥികള്‍ക്കായി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
0 Comments