Breaking...

9/recent/ticker-posts

Header Ads Widget

ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു



ഏറ്റുമാനൂരില്‍ രണ്ട് അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ എന്‍ആര്‍എച്ച് മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ  തല ഉദ്ഘാടന യോഗത്തില്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, കൗണ്‍സിലര്‍മാരായ ഡോക്ടര്‍ ബീന ഷാജി, വിജി ചാവറ, പി എസ് വിനോദ്, ഇ എസ് ബിജു പ്രസംഗിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ വിമല ആശുപത്രിക്ക് സമീപം തുമ്പശ്ശേരി പടിയിലും,, ചെറുവാണ്ടൂര്‍ കെ എന്‍ ബി ഓഡിറ്റോറിയത്തിന് സമീപവും ആണ് വെല്‍നെസ് സെന്ററുകള്‍ തുറന്നത്. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 7 വരെയാണ് വെല്‍നസ് സെന്ററുകളില്‍ ഡോക്ടറുടെ സേവനം ലഭ്യമാണ്..




Post a Comment

0 Comments