വേനല്‍ കടുത്തതോടെ കൃഷിക്ക് സംരക്ഷണം ഒരുക്കാന്‍ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. ജലക്ഷാമമുള്ള പ്രദേശങ്ങളിലും മലയോരമേഖലയിലും ഉള്ള കര്‍ഷകരാണ് ദുരിതത്തില്‍ ആയത് . ചൂടിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് . ചൂടു കൂടിയതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ പൈനാപ്പിള്‍ തോട്ടങ്ങളില്‍ തണല്‍ വലകള്‍ വിരിച്ചും മെടഞ്ഞ ഓലകള്‍ ഇട്ടുമാണ് ചൂടിനെ പ്രതിരോധിക്കുന്നത് . ചൂട് ഏല്‍ക്കാതിരിക്കാന്‍ പച്ചനിറത്തിലുള്ള തണല്‍ വലകളാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത് . മെടഞ്ഞ ഓലകള്‍ ആവശ്യത്തിന് കിട്ടാനില്ലാത്തതിനാലാണ് പലരും തണല്‍ വലകള്‍ വിരിക്കുന്നത്. ചൂടേറ്റ് റബ്ബര്‍ തൈകള്‍ ഉണങ്ങാതിരിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നത് ചൈനാ മണ്ണ് എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളനിറത്തിലുള്ള മണ്ണാണ് . ടാപ്പിംഗ് നിര്‍ത്തിയതോട്ടങ്ങളിലെ മരങ്ങളുടെ പട്ട ഉണങ്ങാതിരിയ്ക്കാനും മണ്ണ് പുരട്ടുന്നു. ചൂട് കൂടിയതോടെ പല കര്‍ഷകരുടെയും വാഴകൃഷിയും നശിയ്ക്കുകയാണ് . കോട്ടയം ജില്ലയില്‍ ഓരോ ദിവസവും പകല്‍ച്ചൂട് വര്‍ദ്ധിക്കുകയാണ്.
0 Comments