Breaking...

9/recent/ticker-posts

Header Ads Widget

ഇന്റര്‍എപ്പാര്‍ക്കിയല്‍ കലോത്സവത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി.



കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റ് സംഘടിപ്പിച്ച മെലിയോറ 2024 ഇന്റര്‍എപ്പാര്‍ക്കിയല്‍ കലോത്സവത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് രണ്ടാം സ്ഥാനവും പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനുവരി 13ന് നടത്തിയ രചന മത്സരങ്ങളിലും ഫെബ്രുവരി 10ന് നടത്തിയ കലാമത്സരങ്ങളിലുമായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.  ഡോ. ജയിംസ് ജോണ്‍ മംഗലത്ത് വിജയികളെ അനുമോദിച്ചു. സി.എസ്.എം ഇന്റര്‍എപ്പാര്‍ക്കിയല്‍ ഡയറക്ടര്‍ ഫാ. ഡോ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ. ബാബു ജോസ്, ഡോ. റെന്നി എ. ജോര്‍ജ്, ഡോ. സിസ്റ്റര്‍ കൊച്ചുറാണി, ഡോ. തോമസ് വി. മാത്യു, സിജു ജോസഫ്, ജ്യോതി ജോസ് ഇന്റര്‍ എപ്പാര്‍ക്കിയല്‍ പ്രസിഡന്റ് ജെഫിന്‍ ജോസഫ്, സെക്രട്ടറി ടോം റ്റിറ്റോ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments