പൊതുപ്രവര്‍ത്തന രംഗത്തെ നിസ്വാര്‍ത്ഥസേവനത്തിനുളള ജെ സി ഡാനിയേല്‍ ട്രസ്റ്റിന്റെ സംസ്ഥാന പുരസ്‌കാരം കാണക്കാരി അരവിന്ദാക്ഷന് സമ്മാനിച്ചു. ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെ.സി ഡാനിയേലിന്റെ 124 മത് ജന്മദിനാഘോഷവും കലാസാംസ്‌കാരിക പുരസ്‌കാര സമര്‍പ്പണവും തിരുവനന്തപൂരം തൈക്കാട് ഭാരത് ഭവനില്‍ വെച്ച് മുന്‍ മന്ത്രിയും എം.എല്‍.എ യുമായ കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി കെ രാജമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പുരസ്‌കാര ജേതാക്കളെ ആദരിച്ചു. ചലച്ചിത്ര നിര്‍മ്മാണ രംഗത്തെ പ്രതിഭയും ഫ്‌ളവേഴ്‌സ് ടി വി ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ കാണക്കാരി അരവിന്ദാക്ഷന്‍ , ശ്രീലത നമ്പൂതിരി ,ദിനേശ് പണിക്കര്‍ , എം.ആര്‍ ഗോപകുമാര്‍ അയിലം ഉണ്ണികൃഷ്ണന്‍ , തുടങ്ങിയവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.ചടങ്ങില്‍ കെ ആന്‍സലന്‍ എം.എല്‍.എ , എം. വിന്‍സെന്റ് എം.എല്‍.എ , തുടങ്ങിയവര്‍ സംസാരിച്ചു. ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സോന എസ് നായര്‍ പുരസ്‌കാര ജേതാക്കളെ പൊന്നാട അണിയിച്ചു.
0 Comments