കെ-സ്മാര്‍ട്ടിലൂടെ പാലാ നഗരസഭ കോട്ടയം ജില്ലയിലെ ആദ്യ ബില്‍ഡിംഗ് പെര്‍മിറ്റ് നല്കി. KSMART സോഫ്റ്റ്വെയറിലൂടെയുള്ള ആദ്യ ബില്‍ഡിംഗ് പെര്‍മിറ്റ് നഗരസഭാ ചെയര്മാന് ഷാജു. വി. തുരുത്തന് ലൈസന്‍സിയായ സലാഷ് തോമസിന് കൈമാറി. ചടങ്ങില്‍ വൈസ് ചെയ്ര്പേഴ്സന് ലീന സണ്ണി പുരയിടം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട്, മുന്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, സന്ധ്യ ആര്, തുടങ്ങിയവരും ലെന്‍സ്ഫെഡ് മുന്‍ സംസ്ഥാന സെക്രട്ടറി പി.എം സനില്‍ കുമാര്‍, ലെന്‍സ്ഫെഡ് ഭാരവാഹികളായ ഏരിയ പ്രസിഡന്റ് ജോസ് ജോസഫ്, സെക്രട്ടറി പ്രസാദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജോമി ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ആയ ടെര്‍ബി ജോസഫ്, ഉണ്ണികൃഷ്ണന്, രജനിചന്ദ്, അനില സാജു, ജോര്‍ജ് ലാല്‍ എബ്രഹാം, ഐ.കെ.എം ടെക്നിക്കല്‍ ഓഫീസര്‍ ആയ അനൂപ് സി എന്നിവര്‍ പങ്കെടുത്തു.
0 Comments