Breaking...

9/recent/ticker-posts

Header Ads Widget

BJP ആദ്യകാല പ്രവര്‍ത്തകരെ നേരില്‍ കണ്ട് ആദരങ്ങളര്‍പ്പിച്ചു കെ സുരേന്ദ്രന്‍



BJP സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കോട്ടയം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി  ആദ്യകാല പ്രവര്‍ത്തകരെ നേരില്‍ കണ്ട് ആദരങ്ങളര്‍പ്പിച്ചു. ആദ്യകാലജനസംഘം പ്രവര്‍ത്തകനായ ഏറ്റുമാനൂര്‍ കുറുപ്പുംപാറയില്‍ എന്‍. ഗണപതി ആചാര്യയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഏറ്റുമാനൂരിലെ വീട്ടിലെത്തി ആദരിച്ചു. ആദ്യകാല പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്നുo കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം മുതിര്‍ന്ന പ്രവര്‍ത്തകരെ വീടുകളിലെത്തി ആദരിക്കുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ലാല്‍,  ജില്ലാ സെക്രട്ടറി ബിജു കുമാര്‍, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡണ്ട് മഹേഷ് രാഘവന്‍, ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ  സുരേഷ് വടക്കേടം, രശ്മി ശ്യാം, ഉഷ സുരേഷ് തുടങ്ങിയവരും ബിജെപി പ്രവര്‍ത്തകരും നേതാക്കളും എത്തിയിരുന്നു. കെ സുരേന്ദ്രനെ കുടുംബാംഗങ്ങള്‍ താമരപ്പൂവ് നല്‍കിയാണ് വരവേറ്റത്. 93 കാരനായ ഗണപതിയാചാര്യയെ കെ സുരേന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു.




Post a Comment

0 Comments