കടനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം BJP യുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. കടനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള അമൃത് പദ്ധതിയില്‍പ്പെടുത്തി ഒരുകോടി 54 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിതെങ്കിലും കടനാട് പഞ്ചായത്ത് കമ്മിറ്റിയും സ്ഥലം എംഎല്‍എയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന ഔദ്യോഗികമായ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക ഉദ്ഘാടനം നടത്തിയത്. ഭാരതീയ ജനതാ പാര്‍ട്ടി കടനാട് പഞ്ചായത്ത് പ്രസിഡണ്ട് നന്ദകുമാര്‍ പാലക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ ഡോക്ടര്‍ ശ്രീജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ മണ്ഡലം പ്രസിഡണ്ട് ബിനീഷ് ചൂണ്ടച്ചേരി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ജോര്‍ജ് പി.ആര്, മുരളീധരന് എന്‍.കെ, രാജപ്പന്, സാം കുമാര്‍ കൊല്ലപ്പള്ളി, ചന്ദ്രന് കെ എന്നിവര്‍ പ്രസംഗിച്ചു.
0 Comments