Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഉണ്ണീശോയുടെ കാഴ്ചവയ്പു തിരുനാളാഘോഷം ഞായറാഴ്ച നടക്കും.



കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഉണ്ണീശോയുടെ കാഴ്ചവയ്പു തിരുനാളാഘോഷം ഞായറാഴ്ച നടക്കും. പൗരാണിക യഹൂദ ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള കാഴ്ചവയ്പും, പരിശുദ്ധ കന്യാമറിയ ത്തിന്റെ ശുദ്ധീകരണ തിരുനാളും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്. ജനുവരി 26 ന് വികാരി ഫാദര്‍ ജോസഫ് മുളഞ്ഞനാല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തിരുനാളാ ഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച പരിശുദ്ധ കുര്‍ബ്ബാന, പ്രസുദേന്തി സമര്‍പ്പണം, നവനാള്‍ പ്രാര്‍ത്ഥന എന്നിവ നടന്നു. വൈകീട്ട് തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട്  വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണം  നടന്നു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ നടക്കുന്ന തിരുനാള്‍ റാസക്കുര്‍ബ്ബാനയ്ക്ക്  ഫാദര്‍  ജോണ്‍ പാക്കരമ്പേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ. ഡോ. കുര്യാക്കൊസ് കാപ്പിലിപറമ്പില്‍ സന്ദേശം നല്‍കും. വൈകീട്ട് ഭക്തിനിര്‍ഭരമായ കാഴ്ചവയ്ച് പ്രദക്ഷിണവും, ടൗണ്‍കപ്പേളയില്‍ കാഴ്ചവയ്പു കര്‍മ്മവും നടക്കും.




Post a Comment

0 Comments