കളത്തൂര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു.മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കളത്തൂര്‍ സെന്റ് മേരീസ് ദേവാലയ പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ അസോസ്സിയേഷന് പ്രസിഡണ്ട് സിറിയക് ജേക്കബ് അധ്യക്ഷനായിരുന്നു. യോഗത്തിന് ലഹരിയും പുതു തലമുറയും എന്ന വിഷയത്തില്‍ എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ബാബു മാത്യു, എക്സൈസ് പോലീസ് ഓഫീസര്‍ വീണ റ്റി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ കാണക്കാരി അരവിന്ദാക്ഷന്, ബിന്‍സി സിറിയക്ക്, ലൗലി മോള് വര്‍ഗീസ്, ജോര്‍ജ് കുറ്റിക്കാട്ട് കുന്നേല്‍, കുറവിലങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ്, അസോസിയേഷന് ഭാരവാഹികളായ കെ.സി ഉണ്ണികൃഷ്ണന്, സണ്ണി സേവ്യര്‍, അബ്ദുല്‍ ഖാദര്‍, ടി.എം ജോര്‍ജ്, പി.ജെ മൈക്കിള്‍ ബൈജു എം.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസ്സിയേഷന് വനിതാ അംഗങ്ങളുടെ തിരുവാതിരകളിയും അരങ്ങേറി. വിശിഷ്ട വ്യക്തികളെ സമ്മേളന വേദിയിലേക്ക് താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് എതിരേറ്റത്.
0 Comments