Breaking...

9/recent/ticker-posts

Header Ads Widget

കളത്തൂര്‍ സെന്റ്മേരീസ് യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി യോഗ പഠന ക്ലാസ് തുടങ്ങി



കാണക്കാരി- കളത്തൂര്‍ സെന്റ്മേരീസ് യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി യോഗ പഠന ക്ലാസ് തുടങ്ങി. കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി ആയുഷ് വെല്‍നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗ പഠന ക്ലാസ് ആരംഭിച്ചത്. കളത്തൂര്‍ സെന്റ് മേരീസ് സ്‌ക്കൂള്‍ മിനി ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ നിര്‍വ്വഹിച്ചു.സ്്ക്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോസ് മഠത്തില്‍കുന്നേല്‍ അധ്യക്ഷനായിരുന്നു.സെന്റ് മേരീസ് യു.പി സ്‌കൂള്‍ ഹെഡ്മിസ്്ട്രസ് മിനിമോള്‍,  സെന്റ്മേരീസ് എല്‍.പി സ്‌ക്കൂള്‍ ഹെസ്മിസ്ട്രസ് സോഫിയാമ്മ തോമസ്, കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ സരിത ടി.കെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലൗലിമോള്‍ ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍ ബിന്‍സി സിറിയക്,പിറ്റിഎ പ്രസിഡന്റ് ബിന്‍സോ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഹരികുമാര്‍ മറ്റക്കര കുട്ടികള്‍ക്ക് ക്ലാസെടുത്തു.




Post a Comment

0 Comments