കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം ക്ഷേത്രത്തില്‍ തിരുവുത്സവ ആഘോഷങ്ങള്‍ ഫെബ്രുവരി 6 മുതല്‍ 13 വരെ നടക്കും. തിരുവുത്സവ ചടങ്ങുകള്‍ക്ക് മുന്നോടിയായി കുലവാഴ സമര്‍പ്പണ ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ നടന്നു. എസ്എന്‍ഡിപി യോഗം കളത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കടപ്പുര് സ്വദേശി മുണ്ടിതൊട്ടിയില് എം.ഡി. ശശിധരന്റെ വസതിയില്‍ നിന്നും രാവിലെ 9ന് ഭജന,വാദ്യ ഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് കുലവാഴ സമര്‍പ്പണ ഘോഷയാത്ര ക്ഷേത്രസന്നിിധിയില് എത്തിച്ചേര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് കൊടിയേറി എട്ടാം ഉത്സവ ദിനമായ ഫെബ്രുവരി 13ന് ആറാട്ട് സദ്യയോടെ ആണ് ഉത്സവ ആഘോഷ ചടങ്ങുകള്‍ സമാപിക്കുന്നതെന്നും ക്ഷേത്രാചാരങ്ങള്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഉത്സവാഘോഷങ്ങളെന്നും ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം ക്ഷേത്രം പ്രസിഡന്റ് ശ്യാമള ലക്ഷ്മണന് പറഞ്ഞു.
0 Comments