Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം നടന്നു



കാണക്കാരി ഗ്രാമപഞ്ചായത്തിലെ  ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാണക്കാരി  ചിറക്കുളത്ത് നടന്ന പരിപാടിയില്‍ മോന്‍സ് ജോസഫ് എം. എല്‍.എ.അധ്യക്ഷത വഹിച്ചു.  കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും എന്‍.എ.എമ്മിന്റെയും ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയ്ക്കായി ചെലവഴിച്ചത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷകൊച്ചു റാണി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൗലി മോള്‍ വര്‍ഗീസ്, കാണക്കാരി അരവിന്ദാക്ഷന്‍, വിനീത് രാഗേഷ്, , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. എസ്. മിനി, തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments