Breaking...

9/recent/ticker-posts

Header Ads Widget

ഏഴു മക്കളുള്ള 95 കാരിയ്ക്ക് ഒറ്റയ്ക്കു താമസിക്കണമെന്ന് പിടിവാശി.



ഏഴു മക്കളുള്ള 95 കാരിയ്ക്ക് ഒറ്റയ്ക്കു താമസിക്കണമെന്ന് പിടിവാശി. കരൂര്‍ കല്ലറയ്ക്കല്‍ അന്നക്കുട്ടിയാണ് തറവാട്ടു വീട്ടിലേക്ക് തിരിച്ചെത്തിയത്.  പോലീസ് ഏറെ പണിപ്പെട്ട് അനുനയിപ്പിച്ച് അന്നക്കുട്ടിയെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം അയയ്ക്കുകയായിരുന്നു. മക്കളും കൊച്ചുമക്കളും പറയുന്നതു കേള്‍ക്കാന്‍ കൂട്ടാക്കാതെ തറവാട്ടു വീട്ടിലേക്ക് മുത്തശ്ശി താമസം മാറ്റുകയായിരുന്നു. 95 കാരിയെ ഒറ്റയ്ക്കു താമസിക്കാനനുവദിക്കാന്‍ മക്കള്‍ക്ക് കഴിയുമായിരുന്നില്ല. ഇവര്‍ സഹായ അഭ്യര്‍ത്ഥന യുമായി പോലീസിനെ സമീപിച്ചു. കടുത്ത തീരുമാനങ്ങളെടുക്കാന്‍ മടി കാണിക്കാത്ത അന്നക്കുട്ടിയെ  പാലാ ട്രാഫിക് SI സജീവ് കുമാറും സംഘവും ചേര്‍ന്നാണ് അനുനയിപ്പിച്ചത്. സ്‌നേഹപുരസ്സരം സംസാരിച്ച് വൃദ്ധ മാതാവിന്റെ മനസ്സലിയിച്ച് മക്കള്‍ക്കൊപ്പം പോകാന്‍ സമ്മതിപ്പിക്കുകയായിരുന്നു. ഒടുവില്‍ അന്നക്കുട്ടിയെ കൈ പിടിച്ച് വീടിന്റെ പടികളിറക്കിയപ്പോള്‍ ഗുണ്ടകളെ കീഴടക്കിയതിനെക്കാള്‍ സന്തോഷമാണ് പോലീസുകാര്‍ക്കുണ്ടായിരുന്നത്. കടുത്ത തീരുമാനങ്ങളെടുക്കുന്ന സ്വഭാവക്കാരിയാണ് അന്നക്കുട്ടിയെന്ന് നാട്ടുകാരും പറയുന്നു.




Post a Comment

0 Comments